മോശം കാലാവസ്ഥ; റോഡുകളിൽ ദൃശ്യപരത കുറയും യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തരമന്ത്രാലയം

0
19

കുവൈത്ത് സിറ്റി: കുവൈത്തിൽ പൊടിക്കാറ്റും മോശം കാലാവസ്ഥയും കാരണം റോഡുകളിൽ ദൃശ്യപരത പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ   പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ഏവരും ജാഗ്രത പുലർത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. അടിയന്തതര ഘട്ടങ്ങളിൽ സഹായത്തിനായി  112 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും നിർദ്ദേശിച്ചിട്ടുണ്ട് . കടലിൽ പോകുന്നവർ അവശ്യ സാഹചര്യങ്ങളിൽ 1880888 എന്ന ഫോൺ നമ്പറിൽ കോസ്റ്റ് ഗാർഡ് ജനറൽ അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെടണം.