സെൻട്രൽ ജയിലിൽ തടവുകാർക്ക് കോവിഡ് പടരുന്നു എന്ന വാർത്ത നിഷേധിച്ച് കുവൈത്ത് ആഭ്യന്തരമന്ത്രാലയം

0
31

കുവൈത്ത് സിറ്റി: കോഴിവല സെൻട്രൽ ജയിലിൽ നാൽപതിലധികം തടവുകാർക്ക് കോവിഡ് വൈറസ് ബാധ എന്ന വാർത്ത നിഷേധിച്ച് ആഭ്യന്തരമന്ത്രാലയം. ജയിലിലെ നാൽപതിലധികം തടവുകാർക്ക് അ ബാധിച്ചതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത   അടിസ്ഥാനരഹിതമാണെന്നാണ്   ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

നിലവിൽ  തടവുകാർക്കിടയിൽ 2 ഉണ്ട് പോസിറ്റീവ് കേസുകളും ഒരു സംശയകരമായ കേസും മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ, ഇതിനെ തുടർന്ന് ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ചതായും  പത്രക്കുറിപ്പിൽ പറയുന്നു. തടവുകാർ കോപ്പി ബാധിതരെ അല്ല എന്ന് ഉറപ്പുവരുത്തുന്നതിനായി ജയിലധികൃതർ ആരോഗ്യ വകുപ്പുമായി സഹകരിച്ച് എല്ലാ തടവുകാരെയും കോവിഡ പരിശോധന നടത്തിയതായും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.