അവധിദിന ആഘോഷങ്ങളിൽ സംയോജിത സുരക്ഷാ പദ്ധതിയുമായി ആഭ്യന്തര മന്ത്രാലയം

0
20

കുവൈത്ത് സിറ്റി: ദേശീയ ആഘോഷങ്ങളോടനുബന്ധിച്ച് സുരക്ഷാ മുൻനിർത്തി തയ്യാറാക്കിയ ബോധവൽക്കരണ മാർഗനിർദേശ പരിപാടി  ഓഡിയോ-വിഷ്വൽ, പ്രിന്റ്, സോഷ്യൽ മീഡിയ ചാനലുകൾ വഴി അവ സംപ്രേക്ഷണം ചെയ്യുമെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ, ബ്രിഗേഡിയർ തൗഹിദ് അൽ-കന്ദരി അറിയിച്ചു. സുരക്ഷാ മേഖലകളും ഏജൻസികളും നടപ്പിലാക്കുന്ന വിശാലമായ സുരക്ഷാ, ട്രാഫിക് പദ്ധതിയുടെ ഭാഗമാണ് ഈ കാമ്പെയ്ൻ,

പ്രവാസികളും സ്വദേശികളും  മാർഗ്ഗ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. റാലികൾ ഗതാഗതം തടസ്സപ്പെടുത്തുക, വേഗത പരിധി കവിയുക, നിരോധിത പ്രദേശങ്ങളിൽ, പ്രത്യേക പരിഗണന അർഹിക്കുന്ന ആളുകൾക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുക, ചുവന്ന ട്രാഫിക് സിഗ്നൽ മുറിച്ചുകടക്കുക എന്നതടക്കമുള്ള പ്രവർത്തികളിൽ ഏർപ്പെടരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.