കുവൈത്ത് ആഭ്യന്തര മന്ത്രാലയം 10 രാജ്യങ്ങൾക്കുള്ള വിസ നിരോധിച്ചേക്കും

0
16

കുവൈത്ത് സിറ്റി:  പത്ത് രാജ്യങ്ങളിലേക്കുള്ള എല്ലാത്തരം വിസകളും നിരോധിക്കാനുള്ള നിർദ്ദേശം ആഭ്യന്തര മന്ത്രാലയം  പരിഗണിക്കുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മഡഗാസ്കർ, കാമറൂൺ, ഐവറി കോസ്റ്റ്, ഘാന, ബെനിൻ, മാലി, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളും മറ്റ് മൂന്ന് ആഫ്രിക്കൻ ഇതര രാജ്യങ്ങളിലേക്കും ആണിത്.

ഈ രാജ്യങ്ങളിൽ മിക്കവയിലും  എംബസികളുടെ അഭാവമുള്ള സാഹചര്യത്തിൽ, ഈ നാടുകളിലെ  പൗരന്മാരെ മയക്കുമരുന്ന്, മദ്യപാനം അല്ലെങ്കിൽ അധാർമിക പെരുമാറ്റം തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിടിയിലായ ശേഷം നാടുകടത്തുന്നത് ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാണ്

ഈ നിയമലംഘകരിൽ ചിലർ അവരുടെ പാസ്‌പോർട്ടുകൾ മനഃപൂർവ്വം മറയ്ക്കുകയോ നശിപ്പിക്കുകയോ അല്ലെങ്കിൽ നീക്കം ചെയ്യുകയോ ചെയ്യാറുണ്ട്, ഇത് സുരക്ഷാ സേവനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു, ഇത് കാരണം ഇവരെ സ്വദേശങ്ങളിലേക്ക് നാടുകടത്തുന്നതിന് ആ രാജ്യങ്ങളിലെ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റു  എംബസികളെ ആശ്രയിക്കണം എനി സാഹചര്യങ്ങളിലൂടെ പരിഗണിച്ചുകൊണ്ടാണ് ഇത്