മകനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് അമ്മയുടെ കുറ്റസമ്മതം

0
40

കുവൈത്ത് സിറ്റി: മകനെ കൊലപ്പെടുത്തി പാൽ വസ്തുക്കൾക്കൊപ്പം ഉപേക്ഷിച്ച സംഭവത്തിൽ യുവതി കുറ്റസമ്മതം നടത്തി.

മകൻ സഖർ അൽ മുതൈരിയെ താനാണ് കൊലപ്പെടുത്തിയതെന്ന് ഇവർ അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റു പറഞ്ഞതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 21 ദിവസമായി ഇവർ പബ്ലിക് പ്രോസിക്യൂഷൻ്റെ കസ്റ്റഡിയിലാണ്

ഏകദേശം പത്ത് വർഷം മുമ്പ് മുതൽ പ്രതി മയക്കുമരുന്നിന് അടിമയാണ്. കുട്ടിയുടെ വഴക്കിടലും മറ്റും കാരണം , അവനെ കൊല്ലാൻ അവർ തീരുമാനിക്കുകയായിരുന്നു. മൂന്ന് വ്യത്യസ്ത പുരുഷന്മാരിൽ നിന്ന് ഇവർക്ക് നാല് കുട്ടികളുണ്ട്,  സമ്പാദിക്കുന്ന പണം മുഴുവനായി മയക്കുമരുന്നിനാണ് ഇവർ ചെലവഴിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു .

മൂത്തമകനും സ്ത്രീയും ചേർന്ന് കുട്ടിയെ ഉപദ്രവിക്കുകയും തുടർന്ന്  ഫെബ്രുവരിയിൽ കുട്ടി തല വേദനിക്കുന്നതായി പറയുകയും ചെയ്തിരുന്നു . താമസിയാതെ, കുട്ടി കുഴഞ്ഞു വീഴുകയും മരിക്കുകയും ആയിരുന്നു . മെയ് അവസാനം വരെ സ്ത്രീ കുട്ടിയുടെ ശരീരം വീടിലെ മുറിക്കകത്ത് ഒളിപ്പിച്ചുവെച്ചു

ശരീരത്തില് നിന്ന് വമിക്കുന്ന ദുര് ഗന്ധം അകറ്റാന് ശുചീകരണ സാമഗ്രികള് ഉപയോഗിച്ചതായി സ്ത്രീയുടെ കുറ്റസമരത്തിൽ ഉണ്ട്. മൂത്തമകനോട് മൃതദേഹം തുണിയിലും പരവതാനിയിലും പൊതിഞ്ഞ ശേഷം  വീടിനടുത്തുള്ള ചവർ കൂനയിൽ വലിച്ചെറിയാൻ ആവശ്യപ്പെട്ടു, തുടർന്ന്  ചത്ത മൃഗമാണെന്ന്  മുനിസിപ്പാലിറ്റി ജീവനക്കാരോട് പറഞ്ഞ് അത് നീക്കം ചെയ്യാൻ അവർ ആവശ്യപ്പെട്ടു. വെസ്റ്റ് അബ്ദുല്ല അൽ മുബാറക് മാലിന്യനിക്ഷേപകേന്ദ്രത്തിലാണ്  മുൻസിപ്പാലിറ്റി ജീവനക്കാർ കുട്ടിയുടെ മൃതദേഹം തള്ളിയത്