കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരുടെ പി സി ആർ പരിശോധന നടത്തുന്നതിനുള്ള ചുമതല ദേശീയ ആരോഗ്യ കേന്ദ്രങ്ങൾ ഞായറാഴ്ച മുതൽ ഏറ്റെടുത്തു. ആരോഗ്യമന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിലാണ് തുടർനടപടികൾ പുരോഗമിക്കുന്നത്. കുവൈത്ത് പൗരന്മാരും വീട്ടുജോലിക്കാരും, ഡ്രൈവർമാരും ഉൾപ്പെടെ പ്രതിദിനം 400 മുതൽ 600 വരെ യാത്രക്കാർ കുവൈത്ത് എയർപോർട്ടിൽ എത്തുന്നതായി അൽ അൻബാ ദിനപത്രം റിപ്പോർട്ട് ചെയ്തു
ടെർമിനൽ 1 ലെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം നാഷണൽ ഏവിയേഷൻ സർവീസസ് (എൻഎഎസ്) നാണ് . ഇതിനായി 3 സ്വകാര്യ ഏജൻസികളെയാണ് കരാർ വഴി നിയമിച്ചിരിക്കുന്നത് . അതേസമയം ടെർമിനൽ 4ൽ എത്തുന്നവരെ പരിശോധന നടത്താൻ കുവൈത്ത് എയർവേയ്‌സ് ഒരു പരിശോധനാ കേന്ദ്രം കരാർ അടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്.