കുവൈറ്റ് സിറ്റി: ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ വർദ്ധിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം
പാർലമെന്ററി ആഭ്യന്തര പ്രതിരോധ സമിതി തള്ളി.
ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.സർക്കാർ നിർദേശത്തോട് കമ്മിറ്റി എതിർപ്പ് രേഖപ്പെടുത്തിയതായി സമിതി തലവൻ എംപി മുബാറക് അൽ അജ്മി ദേശീയ അസംബ്ലിയുടെ മീഡിയ സെന്ററിന് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ജനങ്ങളിൽ നിന്നും കൂടുതൽ പണം ഈടാക്കാൻ കമ്മിറ്റി അനുവദിക്കില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് നിയമം ഭേദഗതി ചെയ്യുന്ന കാര്യത്തിൽ കഴിഞ്ഞയാഴ്ച അവസാനം കമ്മിറ്റിക്ക് 7 നിർദേശങ്ങൾ ലഭിച്ചുവെന്നും അവ ചർച്ച ചെയ്യുന്നതിനായി അടുത്ത ബുധനാഴ്ച യോഗം ചേരാമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ന്യായവും നീതിപൂർവകവുമായ നിയമ ഭേദഗതി ദേശീയ അസംബ്ലിയുടെ ആദ്യ സെഷനിൽ അവതരിപ്പിക്കും. വിദേശികളുടെ റെസിഡൻസി നിയമത്തിലെ ചില വകുപ്പുകളിൽ ഭേദഗതി ചെയ്തതായും അദ്ദേഹം പറഞ്ഞു.