ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾക്ക് മുൻപായി ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയേക്കും

0
22

കുവൈത്ത് സിറ്റി: വർദ്ധിച്ചുവരുന്ന കോവിഡ അണുബാധയുടെ സാഹചര്യത്തിൽ, ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളുടെ മുന്നോടിയായി രാജ്യത്ത് ഭാഗിക കർഫ്യു ഏർപ്പെടുത്തിയേക്കും. ദേശീയ അവധിദിനങ്ങളിൽ ഉണ്ടായേക്കാവുന്ന ഒത്തുചേരലുകളെയും ആഘോഷങ്ങളെയും കുറിച്ച് ആരോഗ്യ അധികാരികൾക്കിടയിൽ ആശങ്കയുണ്ട്, ഈ സാഹചര്യത്തിലാണ് അവധി ദിവസങ്ങൾക്ക് മുമ്പായി ഭാഗികമായി വിലക്ക് ഏർപ്പെടുത്തുക അധികൃതർ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഇതു സംബന്ധിച്ച നിർദേശം സർക്കാരിന് മുൻപിൽ ഉള്ളതായും ഇന്ന് ചേരുന്ന ആരോഗ്യ , സാമ്പത്തിക കമ്മിറ്റി യോഗത്തിൽ ഇതു ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കുമെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

വ്യാഴാഴ്ച ചേരുന്ന മന്ത്രിമാരുടെ ആരോഗ്യസമിതി യോഗത്തിൽ ആരോഗ്യം, ആഭ്യന്തര, സിവിൽ ഏവിയേഷൻ പ്രതിനിധികളും ഉണ്ടാകും. ഈ യോഗത്തിൽ പുതിയ ആരോഗ്യ ശുപാർശകൾ പുറപ്പെടുവിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്,
അടുത്തിടെ അടച്ചുപൂട്ടൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കാരണങ്ങൾ, പകർച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മന്ത്രാലയത്തിന്റെ നടപടികൾ, വാക്സിൻ ബാച്ചുകളുടെ ലഭ്യത എന്നിവ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധികളുമായി കമ്മിറ്റി ചർച്ച ചെയ്യും. താൽക്കാലികമായി സ്ഥാനങ്ങൾ അടച്ചിരിക്കുന്ന പൗരന്മാർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നിർദ്ദേശം സമതി സർക്കാരിന് സമർപ്പിക്കും.