കുവൈത്ത് സിറ്റി: രാജ്യത്ത് വില്പന നടത്തുന്ന ഉൽപ്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം ഉറപ്പുനൽകുന്നതായി അൽ-ജരിദ പത്രം റിപ്പോർട്ട് ചെയ്തു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ യുഎസ് വിപണിയിൽ നിന്ന് ഒരു ഹെയർ കെയർ ഉൽപ്പന്നം പിൻവലിച്ചെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്നാണിത്. കാൻസറിന് കാരണമാകുന്ന ബെൻസീൻ അടങ്ങിയിട്ടുള്ള ഉത്തമമാണ് പിൻവലിച്ചത് എന്നാണ് വിവരം.
മന്ത്രാലയം, ആരോഗ്യ മന്ത്രാലയവുമായി ഏകോപിപ്പിച്ച് വിപണിയിലുള്ള ഉത്പന്നങ്ങളെ നിരീക്ഷിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തി തിരിച്ചു വിളിക്കേണ്ടതിന് പിൻവലിക്കുകയും ചെയ്യുന്നതിനാൽ കുവൈറ്റ് വിപണികളിലെ ഉൽപ്പന്നങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കാനും ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകാനും കഴിയുന്നതായി മന്ത്രാലയം വ്യക്തമാക്കി