കുവൈത്ത് സിറ്റി: പൊതുജനവുമായി നേരിട്ട് ഇടപെടുന്ന വാണിജ്യസ്ഥാപനങ്ങളിലെ ജീവനക്കാര്ക്ക് ഈ മാസം അവസാനം മുതല്‍ കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പ് നല്‍കാന്‍ ആരംഭിക്കും. അതോടൊപ്പം രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മാധ്യമസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനാവശ്യമായ ക്യാമ്പയിന്‍ ആരംഭിക്കാന്‍ ആരോഗ്യമന്ത്രാലയം ഇന്‍ഫൊര്‍മേഷന്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതായി ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഏതാനും ദിവസങ്ങള്‍ക്കകം ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യ ആഴ്‌ചയോ മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങളിലെ മറ്റ് ജീവനക്കാര്‍ക്കുമുള്ള വാക്‌സിനേഷന്‍ ആരംഭിക്കാനാണ് സാധ്യതയെന്നും പത്ര റിപ്പോര്‍ട്ടില്‍ പറയുന്നു.
Home Middle East Kuwait മാധ്യമ-വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള വാക്സിനേഷന്‍ ഈ മാസം അവസാനത്തോടെ