ഞായറാഴ്ച നടന്ന മൂന്നാമത് ഗൾഫ് ഗെയിംസിന്റെ ഔപചാരിക ഉദ്ഘാടന ചടങ്ങിൽ അമീർ ഷെയ്ഖ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് അധ്യക്ഷത വഹിച്ചു, പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ-ഹമദ് അൽ-സബാഹ് പങ്കെടുത്തു.
“സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും നാടായ” കുവൈറ്റിലേക്ക് ഗൾഫ് പ്രതിനിധികളെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു, ജിസിസിയിലെ സഹോദര രാജ്യങ്ങൾക്കിടയിൽ ബന്ധം സുദൃഢമാക്കാൻ ചാമ്പ്യൻഷിപ്പ് സഹായകമാകട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു .