കുവൈത്ത് സിറ്റി : രാജ്യത്തെ 13 വാണിജ്യ സമുച്ചയങ്ങളിലായി തൊഴിലാളികൾക്ക് 30000 ഡോസ് കോവിഡ് -19 വാക്സിൻ നൽകിയ താകി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ഇന്നലെ അറിയിച്ചു. ഈദ് അൽ ഫിത്തർ ദിവസങ്ങളിൽ വാണിജ്യ കേന്ദ്രങ്ങളിലെ കാമ്പെയ്‌നുകൾ നിർത്തും. അവധി ദിവസങ്ങൾക്ക് ശേഷം വാക്സിനേഷൻ കാമ്പയിൻ പുനരാരംഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി
ഷോപ്പർമാരുടെ വർദ്ധിച്ചുവരുന്ന എണ്ണം കാരണം, ഇത്തരം കാമ്പയിിൻ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നതിന് തടസ്സമാകുന്നുണ്ട്. എന്നാൽ ടാർഗെറ്റുചെയ്‌ത സമുച്ചയങ്ങളും അവയിലെ മുഴുവൻ തൊഴിലാളികളേയുംംം വാക്സിനേഷൻ ചെയ്തതിനുശേഷം മാത്രമേ ക്യാമ്പിന് അവസാനിപ്പിക്കുക യുള്ളൂ എന്നുംും വക്താവ് വ്യക്തമാക്കി.
വാക്സിനേഷനായി 10 മൊബൈൽ ഫീൽഡ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. അതിൽ നഴ്സുമാർ, ഡോക്ടർമാർ, പാരാമെഡിക്കുകൾ എന്നിവരുൾപ്പെഴും. ഓരോ ആരോഗ്യമേഖലയ്ക്കും രണ്ട് യൂണിറ്റ് എന്ന രീതിയിലാണ് അനുവദിച്ചിരിക്കുന്നത്.