കുവൈത്ത് സിറ്റി : ഭാഗിക നിരോധനമുണ്ടായിട്ടും രാജ്യത്ത് പുതിയ കൊറോണ വൈറസ് കേസുകളുടെയും ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളുടെയും എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്, എന്നിട്ടും കൊറോണ വൈറസ് വാക്സിനേഷൻ നിർബന്ധമാക്കുന്ന തീരുമാനം മന്ത്രിസഭ സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല, അത്തരമൊരു തീരുമാനം വരാതെ തെക്ക് ഇതിലെ മുഴുവൻ ജനവിഭാഗങ്ങളെയും വാക്സിനേഷൻ പരിധിയിൽ എത്തിക്കാൻ ആവില്ലെന്ന് നിരീക്ഷകർ വിലയിരുത്തി. വാക്സിനേഷൻ ആരംഭിച്ച ഇതുവരെ വരെ ആകെ ജനസംഖ്യയുടെ 10 ശതമാനത്തിന് അടുത്ത മാത്രമാണ് ആണ് വാക്സിനേഷൻ സ്വീകരിച്ചിരിക്കുന്നത്. നിലവിൽ ഏഴ് ലക്ഷത്തോളം പേർ വാക്സിനേഷന് വേണ്ടി രജിസ്ട്രേഷൻ നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഇതിൽ വാക്സിന് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും പൂർണ്ണ സാമൂഹിക പ്രതിരോധശേഷി ആർജിക്കണം എങ്കിൽ ഇനിയും വലിയൊരു വിഭാഗം ജനങ്ങളും പ്രതിരോധകുത്തിവെപ്പ് സ്വീകരിക്കേണ്ടതുണ്ട്. രാജ്യത്ത് ഭാഗിക കർഫ്യൂ പ്രഖ്യാപിച്ചിട്ടും കോവിഡ് രോഗികളുടെയും ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരുടെയും എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. ഈ സാഹചര്യമാണ് വാക്സിനേഷൻ നിർബന്ധമാക്കണമെന്ന് എന്ന നിർദ്ദേശം പല കോണുകളിൽനിന്നും ഉയരാൻ കാരണം.
Home Middle East Kuwait രാജ്യത്ത് കോവിഡ് കേസുകളിലെ വർധന തുടരുന്നു, എന്നിട്ടും പ്രതിരോധ കുത്തിവെപ്പ് നിർബന്ധമാക്കാതെ സർക്കാർ