തിരുവനന്തപുരം: കോവിഡ വ്യാപനത്തിൽ തുടർന്ന് അടച്ചിട്ട സിനിമ തീയേറ്ററുകള്‍ ഇന്ന് തുറക്കില്ല. പകുതി പേരെ പ്രവേശിപ്പിച്ച് തീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നാണ്സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാൽ ഇത് പ്രായോഗികമല്ല അല്ല എന്ന നിലപാടിലാണ് തിയറ്ററുടമകൾ.
തുടര്‍ നടപടികള്‍ ആലോചിക്കാന്‍ തീയേറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് വൈകീട്ട് നാലിന് വാര്‍ത്താസമ്മേളനവും വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നവ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തീയേറ്റര്‍ ഉടമകള്‍ മുഖ്യമന്ത്രിയെ നിരന്തരം സമീപിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ഇതുവരെ ഉണ്ടായിട്ടില്ല. ഇളവുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം തീയേറ്റര്‍ ഉടമകളുടെ ആവശ്യം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ ഈ വാക്ക് മുഖ്യമന്ത്രി പാലിച്ചില്ലെന്നാണ് സംഘടന ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.