കുവൈത്ത് സിറ്റി: തൊഴിൽ വിപണിയുടെ മിക്ക മേഖലകളിലും, പ്രത്യേകിച്ച് കരകൗശലത്തൊഴിൽ ഉൾപ്പെടെ പ്രവാസി തൊഴിലാളികളുടെ കടുത്ത ക്ഷാമം ഇടുന്നുണ്ട് . ഈ സാഹചര്യത്തിൽ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച് കുവൈത്തിൽ തുടരുന്ന വരെ ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് അതോറിറ്റി പഠിക്കുകയാണെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചും ഏകോപനത്തോടെയും ആയിരിക്കും ഇതുസംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക.
ഈ വിഭാഗത്തിലുള്ള പ്രവാസികൾക്ക് അവരുടെ താമസം നിയമവിധേയമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം മറ്റൊരു പൊതുമാപ്പ് നൽകിയാൽ നിയമലംഘകരെ അവരുടെ സാഹചര്യങ്ങൾ സാധാരണ നിലയിലാക്കാനും നിയമപരമായി പ്രവർത്തിക്കാനും അനുവദിക്കുന്നതാണ് പദ്ധതി.
ഇത് പതിനായിരക്കണക്കിന് നിയമലംഘകരെ അവരുടെ പദവി നിയമവിധേയമാക്കാൻ പ്രോത്സാഹിപ്പിക്കുമെന്ന് PAM പ്രസ്താവിച്ചു, ഇത് പല തൊഴിൽ മേഖലകളിലും തൊഴിലാളി ക്ഷാമം പരിഹരിക്കാൻ സഹായകമാകും. ആഭ്യന്തര മന്ത്രാലയം കണക്കാക്കുന്നത് രാജ്യത്ത് 1,30,000 ആളുകൾ താമസ തൊഴിൽ നിയമങ്ങൾ ലംഘിച്ച തുടരുന്നുണ്ട് എന്നാണ്.