കുവൈത്ത് സിറ്റി: ഓക്സ്ഫോർഡ് വാക്സിൻ്റെ മൂന്നാം ബാച്ച് കുവൈത്തിലേക്ക് എത്തുന്നത് വൈകും എന്ന് ആരോഗ്യ മന്ത്രാലയം അധികൃതർ അറിയിച്ചു. മരുന്ന് നിർമ്മാണ കമ്പനിയുമായുള്ള ധാരണയനുസരിച്ച് ഈ ആഴ്ച മൂന്നാമത്തെ ബാച്ച് വാക്സിൻ എത്തേണ്ടതാണ്. എന്നാൽ ആഗോളതലത്തിൽ വാക്സിന് ഡിമാൻഡ് വർധിച്ച സാഹചര്യത്തിൽ പുതിയ ബാച്ച് വാക്സിൻ മുൻ നിശ്ചയിച്ച തീയതിയിൽ ലഭിക്കില്ല എന്ന അറിയിപ്പ് ലഭിച്ചതായി അധികൃതർ വ്യക്തമാക്കി. ലോകാരോഗ്യ സംഘടനകള് അംഗീകരിച്ച മറ്റ് അംഗീകൃത പ്രതിരോധ വാക്സിനുകൾ രാജ്യത്തേക്ക് എത്തിക്കാൻ ആരോഗ്യമന്ത്രാലയം ഊർജ്ജിതമായി പ്രവർത്തിക്കുന്നതായും അധികൃതർ അറിയിച്ചു. മോഡേണ, ജോൺസൺ & ജോൺസൺ തുടങ്ങിയ മറ്റ് വാക്സിനുകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും കുവൈത്തിൽ പഠനം നടക്കുന്നുണ്ട്.