കുവൈത്ത് സിറ്റി: ഈയാഴ്ച കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷകൻ ദിറാർ അൽ അലി പറഞ്ഞു, തിങ്കളാഴ്ചയും മേഘാവൃതമായി തുടരും. ചൊവ്വാഴ്ച മുതൽ ആഴ്ചാവസാനം വരെ, രാജ്യത്ത് ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ട് തിരശ്ചീന ദൃശ്യപരത കുറയാൻ ഇടയുള്ളതായും മുന്നറിയിപ്പുണ്ട്.