തൊടുപുഴ: അമ്മയുടെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തിയ ഏഴുവയസ്സുകാരന്റെ അമ്മയെയും പ്രതിപ്പട്ടികയിൽ ഉൾപെടുത്താൻ നിർദേശം.
കേരള ശിശുക്ഷേമസമിതിയാണ് പൊലീസിന് നിർദേശം നൽകിയത്. കുട്ടിയുടെ ‘അമ്മ ഇപ്പോൾ മനസികചികിത്സയിൽ ആണ്. ശിശുക്ഷേമസമിതിയുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
ബാലനീതി 75 ആം വകുപ്പുപ്രകാരമായിരിക്കും കേസ്. കുട്ടികലീക്രമിക്കുകയും അതിനു കൂട്ടുനിൽക്കുകയും ബോധപൂര്വ്വം കുട്ടികളെ അവഗണിക്കുകയും മാനസികമായോ ശാരീരികമായോ പീഡിപ്പിക്കുകയും ചെയ്യുന്നതെല്ലാം ഈ വകുപ്പിൽ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളാണ്. പത്തുവർഷം വരെ തടവും അഞ്ചുലക്ഷം പിഴയും വരാവുന്ന കുറ്റമാണ് ഇത്.
ഇളയ സഹോദരനെ അച്ഛന്റെ മാതാപിതാക്കൾക്കൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്.ശിശുക്ഷേമസമിതിയുടെ നിർദേശപ്രകാരമാണ് കുട്ടിയെ ഇവരുടെ കൈയ്യിലേൽപ്പിച്ചത്.