കുവൈത്ത് സിറ്റി: കുവൈത്തിൽ 60 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവർക്ക്
2000 ദിനാർ വാർഷിക ഫീസ് ഈടാക്കി റെസിഡൻസി പുതുക്കി നൽകാമെന്ന സർക്കാർ തീരുമാനം, റെസിഡൻസി പുതുക്കില്ല എന്ന മുൻ തീരുമാത്തോളംതന്നെ ഞെട്ടിക്കുന്നതായിരുന്നു എന്ന് പ്രവാസികൾ. ഈ പ്രായപരിധിയിൽ പെടുന്ന പ്രവാസികളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ അൽ റായി ദിനപത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. സർക്കാർ തങ്ങളുടെ വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു വലിയൊരു, ചെറിയ ശമ്പളത്തിൽ തൊഴിലെടുക്കുന്ന പലരും ഇത്രയും തുക ഫീസിനത്തിൽ മാത്രം എങ്ങനെ കണ്ടെത്തും എന്ന ആശങ്കയിലാണ്.
പല പ്രവാസികളും തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചു, സെക്കൻഡറി വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത തുച്ഛമായ ശമ്പളത്തിൽ തൊഴിൽ എടുക്കുന്നവരാണ് ഈ വിഭാഗത്തിൽ പെടുന്നവരിൽ ഭൂരിഭാഗവും. ആയതിനാൽ തന്നെ 2000 ദിനാർ ഫീസ് അടയ്ക്കുക എന്നത് ഞങ്ങളെ സംബന്ധിച്ച് ചിന്തിക്കാൻ പോലുമാകില്ല എന്നാണ് സർവ്വേയിൽ പലരും പ്രതികരിച്ചത്.
മുബാറകിയ മാർക്കറ്റിലെ ഒരു സ്റ്റാളിൽ ജോലി ചെയ്യുന്ന അബു ഫൈസൽ എന്ന പ്രവാസിയുടെ വാക്കുകൾ ഇപ്രകാരമാണ്, “ഈ സ്റ്റാളിൽ നിന്ന് പ്രതിവർഷം 2000 ദിനാർ സമ്പാദിക്കുന്നുണ്ടോ ഞാൻ? 60 വയസ്സിന് മുകളിലുള്ള ഞങ്ങളെ കുവൈത്തിൽ അവർക്ക് ആവശ്യമില്ലെന്നും ” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സർക്കാർ തീരുമാനം ശരിയാണോ എന്ന മറുചോദ്യമാണ് ഈ വിഭാഗത്തിൽ പെടുന്ന മറ്റൊരു ഒരു പ്രവാസി ഉന്നയിച്ചത്. പ്രതിമാസം 150 ദിനാർ സമ്പാദിക്കുന്ന ഒരു തൊഴിലാളിയെന്ന നിലയിൽ 2000 ദിനാർ എന്നിൽ നിന്ന് എടുക്കാൻ സർക്കാർ ആഗ്രഹിക്കുന്നത് ശരിയാണോ? പതിറ്റാണ്ടുകളായി പോർട്ടർമാരായി കുവൈത്തിനെ സേവിക്കുന്നു, പുറത്താക്കൽ ആണോ ഞങ്ങൾക്കു നൽകുന്ന പ്രതിഫലം എന്നും പ്രവാസി ചോദിച്ചു.
സർക്കാർ നിശ്ചയിച്ച ഫീസ് അടയ്ക്കാൻ കഴിയാതെ റസിഡൻസി കാലഹരണപ്പെട്ട നിരവധി പ്രവാസികൾ ഇതോടെ അനധികൃത താമസക്കാരായി മാറും, നിലവിൽ പുറത്തുവന്ന വിവരങ്ങളനുസരിച്ച് 2000 ദിനാർ ആണ് റെസിഡൻസി പുതുക്കുന്നതിനുള്ള വാർഷിക ഫീസ് ഇതോടൊപ്പം ആരോഗ്യമന്ത്രാലയം നിശ്ചയിക്കുന്ന ആരോഗ്യഇൻഷുറൻസ് കൂടെയുണ്ടാകും. ഈ പ്രായപരിധിയിൽ പെടുന്ന സാധാരണക്കാരായ പ്രവാസികളിൽ എത്രപേർക്ക് ഇത് താങ്ങാനാകും.