കുവൈത്ത് സിറ്റി: കുവൈത്ത് സ്വദേശി ഡ്യൂട്ടിക്കിടെ തങ്ങളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതായി മൂന്ന് കുവൈത്ത് വനിതാ ഡോക്ടർമാർ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റിൽ ഒരു ഹെൽത്ത് സെന്ററിൽ ജോലി ചെയ്യുന്ന ഡോക്ടർമാരാണ്. കുവൈത്ത് സ്വദേശിനിയായ വനിതയാണ് ആക്രമണത്തിന് പിന്നിലെന്ന് പരാതിയിൽ പറയുന്നു. ചികിത്സയ്ക്കുവേണ്ടി ഹെൽത്ത് സെൻററിൽ എത്തിയവർ അക്ഷമയാവുകയും തൻ്റെ ഊഴത്തിനായി കാത്തുനിൽക്കാതെ അകത്തു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു അതോടൊപ്പം ഈ സ്ത്രീ ജീവനക്കാരെയും രോഗികളെയും തങ്ങളുടെ മുന്നിൽ വെച്ച് അപമാനിച്ചതായും പരാതിയിലുണ്ട്