ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രസംഗവേദിക്കായി മുന്നൂറോളം വീടുകൾ ഇടിച്ചു തകർത്തതായി റിപ്പോർട്ട്. ജയ്പൂരിലാണ് സംഭവം . മാനസസരോവറിന് സമീപമുള്ള ഒരു ചേരി മോദിയുടെ സന്ദർശനത്തെത്തുടർന്ന് ഒഴിപ്പിച്ചതായി ദ വയർ റിപ്പോർട്ട് ചെയ്തു.
കുറച്ചു ദിവസം മുന്നെ ചേരിയിലുള്ളവരോട് ഒഴിഞ്ഞു പോകാനാവശ്യപ്പെട്ടിരുന്നു. പോകാൻ വേറെ ഇടമൊന്നും ഇല്ലാത്തതിനാൽ സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാൻ ഇവർക്കായില്ല. ബുൾഡോസറുകൾ വന്ന് വീടുകൾ ഇടിച്ച് നിരത്താനാരംഭിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്.
ഇനിയെവിടെയാണ് താമസിക്കാനാവുക എന്നറിയാതെ പരിഭ്രമിച്ചിരിക്കുകയാണ് ജനങ്ങൾ .