ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നിലവിൽ തുറന്നിട്ട മൂന്ന് ഷട്ടറുകൾക്ക് പുറമേ മൂന്ന് ഷട്ടറുകൾ കൂടി ഇന്ന് വൈകിട്ട് തുറന്നു. ഇപ്പോൾ തുറന്ന മൂന്ന് ഷട്ടറുകളും 40 സെമീ വീതമാണ് ഉയർത്തിയത്. നേരത്തെ മൂന്ന് ഷട്ടറുകൾ 70 സെ.മീ വീതം ഉയർത്തിയിരുന്നു. ഇതോടെ ആകെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളം 2974 ഘനയടിയാകും.
അണക്കെട്ടിലെ രാവിലത്തെ ജലനിരപ്പ് 138.90 അടിയായി ഉയർന്നതോടെയാണ് കൂടുതൽ ഷട്ടറുകൾ തുറക്കാൻ തീരുമാനമായത്. തേക്കടിയില്‍ ജലവിഭവ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. യോഗത്തിനു ശേഷം മന്ത്രി മുല്ലപ്പെരിയാറിന് സമീപത്തെ പ്രദേശങ്ങൾ സന്ദര്‍ശിക്കും.