തൃശൂർ പൂരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി പാറമേക്കാവ് ദേവസ്വം. ചിലർ തയ്യാറാക്കുന്ന തിരക്കഥ അനുസരിച്ചാണ് കാര്യം നടക്കുന്നത്, ഒരു പൂരത്തിനും ഇല്ലാത്ത നിബന്ധനകളാണ് സർക്കാർ മുന്നോട്ടു വെക്കുന്നതെന്നുംം പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ആരോപിച്ചു. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ തൃശൂർ പൂരം നടത്തിപ്പ് ചർച്ച ചെയ്യാൻ ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചു. യോഗത്തിൽ ജില്ലാ കലക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും ഓൺലൈൻ മുഖേന പങ്കെടുക്കും.
ഈ യോഗത്തിൽ തങ്ങൾക്കുള്ള പരാതികൾ ദേവസ്വം ബോർഡ് പ്രതിനിധികൾ ഉന്നയിക്കും. ഓരോ ദിവസവും പുതിയ നിബന്ധനകൾ കൊണ്ടു വരരുത്. ഡിഎംഒ ജനങ്ങളെ പേടിപ്പിക്കുകയാണ്. ഡിഎംഒയ്ക്ക് പകരം ഉന്നത തല മെഡിക്കൽ സംഘത്തെ ചുമതല ഏൽപ്പിക്കണം എന്നീ ആവശ്യങ്ങൾ അറിയിക്കും.