കുവൈത്ത് സിറ്റി: കുവൈത്തിലെ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹേൽ വഴി രണ്ട് പുതിയ സേവനങ്ങൾ ആരംഭിക്കുന്നതായി ആരോഗ്യ മന്ത്രാലയത്തിലെ ഡിജിറ്റൽ ആരോഗ്യ മേഖലയുടെ അണ്ടർസെക്രട്ടറി അഹമ്മദ് ഗരീബ് അറിയിച്ചു. വിവാഹപൂർവ്വ പരീക്ഷാ അപേക്ഷ സമർപ്പിക്കുന്നതിനും ഫലങ്ങൾ സ്വീകരിക്കുന്നതുമാണ് പുതിയ സേവനങ്ങളിൽ ഉൾപ്പെടുന്നത്.
വിവാഹം കഴിക്കാൻ പോകുന്ന ഏതൊരാൾക്കും സനേൽ ആപ്പ് വഴി വിവാഹത്തിനു മുമ്പുള്ള പരീക്ഷക്കായി അപേക്ഷിക്കാം. അപേക്ഷയിൽ പങ്കാളിയെ കുറിച്ചുള്ള വിവരങ്ങളും നൽകണം. രണ്ടാം കക്ഷി സഹ്ൽ ആപ്ലിക്കേഷനിൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ, മെഡിക്കൽ ചോദ്യാവലിയുടെ ലിങ്ക് അവർക്ക് ഇമെയിൽ വഴി അയയ്ക്കും. തുടർന്ന് പരീക്ഷയ്ക്കായുള്ള അപ്പോയിന്റ്മെന്റ് തീയതി, പരീക്ഷാ സംബന്ധിച്ച് വിവരം എന്നിവ ആപ്പിലൂടെ അറിയിക്കും