ദോഹ: റമദാൻ പ്രമാണിച്ച് ഖത്തർ എയർവേയ്സ് ടിക്കറ്റ് നിരക്കിൽ വൻ ഇളവ് പ്രഖ്യാപിച്ചു. പ്രീമിയം ക്ലാസിൽ 25 ശതമാനവും ഇക്കണോമി ക്ലാസിൽ 35 ശതമാനവും വരെയാണ് ഇളവുകൾ. ഖത്തർ എയർവേയ്സിെൻറ പ്രിവിലേജ് ക്ലബ് അംഗങ്ങൾക്ക് പ്രീമിയം ക്ലാസിൽ ഡബിൾ ക്യൂ പോയിൻറുകളും ഇക്കണോമി ക്ലാസിൽ 50 ശതമാനം ബോണസ് ക്യൂ പോയൻറുകളും നേടാനുള്ള അവസരവും ഇതോടൊപ്പം കമ്പനി നൽകിയിട്ടുണ്ട്. ലോകത്തിെൻ്റെ വിവിധ ഭാഗങ്ങളിലായുള്ള 160 കേന്ദ്രങ്ങളിലേക്കും ഈ ഇളവുകൾ ലഭ്യമാണ്. മെയ് 25നുള്ളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 2019 ഡിസംബർ 10 വരെയാണ് യാത്രാ കാലവധി.