ഒമാന്‍: ഇന്ത്യയില്‍ നിന്നും ഒമാനിലേക്കുള്ള യാത്ര വിലക്ക് പിൻവലിക്കുന്നതിനൊപ്പം വിമാന ടിക്കറ്റ് നിരക്കിലും വൻ വർധന. എയർ ഇന്ത്യ എക്സ്പ്രസ് പോലും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പ്രവാസികള്‍ക്ക് വൻ വെല്ലുവിളിയാകുന്നു. ഈ സാഹചര്യത്തിൽ ഗോ എയറും ഇൻഡിഗോയുമടക്കം ബജറ്റ് വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുവാദം നൽകണമെന്ന ആവശ്യമാണ് ഉയരുന്നത്.
എയർ ബബിൾ ധാരണപ്രകാരമാണ് ബുധനാഴ്ച മുതൽ ഒമാനിലേക്ക് വിമാന സർവിസുകൾ പുനരാരംഭിക്കുക. മസ്കത്തിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും എയര്‍ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാന്‍ എയര്‍, സലാം എയര്‍ എന്നിവ മാത്രമാണ് സർവിസ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഉയര്‍ന്ന നിരക്ക് തന്നെ ടിക്കറ്റിനായി നല്‍കേണ്ടി വരും.
ഡൽഹിയിൽനിന്ന് മസ്കത്തിലേക്ക് നേരിട്ട് സർവിസ് നടത്തുന്ന വിമാനങ്ങളിലെ ടിക്കറ്റ് നിരക്കുകൾ 500 റിയാല്‍ ആയി. ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളില്‍ നിന്നും ഇതേ നിരക്ക് തന്നെയാണ്. ഈ സമയത്ത് ഉയര്‍ന്ന നിരക്ക് ഈടാക്കാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് ജോലി സ്ഥലത്തേക്ക് തിരിച്ചെത്താന്‍ അവസരമൊരുക്കണമെന്ന് സാമൂഹികപ്രവർത്തകർ ആവശ്യപ്പെടുന്നു. കഴിഞ്ഞവർഷം കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ഒമാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്ദേ ഭാരത് വിമാന സർവിസുകള്‍ ഉണ്ടായിരുന്നു. നൂറ് റിയാലിൽ താഴെയാണ് അന്ന് ടിക്കറ്റ് നിരക്കുണ്ടായിരുന്നത്.