കർഷക മാർച്ച് അതിർത്തിയിൽ തടഞ്ഞ് പൊലീസ്; കണ്ണീർവാതകം പ്രയോഗിച്ചു

0
29

കേന്ദ്രസർക്കാരിന്‍റെ കാർഷിക നയങ്ങൾക്കെതിരേ കർഷകർ നടത്തിയ ഡൽഹി ചലോ മാർച്ചിനു നേരെ കണ്ണീർവാതകം പ്രയോഗിച്ച് ഡൽഹി പൊലീസ്. ഹരിയാന – ഡൽഹി അതിർത്തിയിൽ കർഷകരെ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് നിരവധി കർഷകരാണ് മാർച്ചിൽ പങ്കാളികളായത്. കർഷകരെ തടയുന്നതിനായി വലിയ പൊലീസ് സംഘത്തെയാണ് ഡൽഹി അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. കർഷകർ സംഘടിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്.