മഴക്കെടുതി: കേരളത്തിന് ഒരു കോടി രൂപ സംഭാവന പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ

0
25

ഡിഎംകെ പ്രസിഡന്റും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിൻ അയൽ സംസ്ഥാനമായ കേരളത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. കേരളത്തിന് ഡി.എം.കെ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ധനസഹായം നൽകുമെന്നാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്.

ട്വിറ്ററിലൂടെയാണ് സ്റ്റാലിൻ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് പ്രളയക്കെടുതികളും മഴയും തുടരുന്നതിനിടെയാണ് പ്രഖ്യാപനം. കേരളത്തിലെ മഴക്കെടുതിയിൽ മരിച്ചവർക്ക് ഡിഎംകെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. നേരത്തെ തിബറ്റൻ ആത്മീയ നേതാവ് ദലൈലാമയും കേരളത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു.