റമദാനിൽ പണം സംഭാവനയായി നൽകുന്നത് നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതുമായി ആറംഗ സംഘത്തെ നിയോഗിച്ചു

0
21

കുവൈത്ത് സിറ്റി: വിശുദ്ധ റമദാൻ മാസത്തിൽ സമാഹരിക്കുന്ന പണം അർഹതപ്പെട്ടവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ ആറംഗ ഓഡിറ്റിംഗ് ടീമിന് രൂപം നൽകിയതായി അഫയേഴ്‌സ് മന്ത്രാലയത്തിന്റെ സാമൂഹിക വികസന വിഭാഗം അണ്ടർസെക്രട്ടറി സേലം അൽ-റാഷിദി പറഞ്ഞു. ജീവകാരുണ്യ സംഘടനകൾക്കായുള്ള ഡിപ്പാർട്ട്‌മെന്റിന്റെ ആദ്യ ബോധവൽക്കരണ യോഗത്തിൽ സൂപ്പർവൈസറി ടീമംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് അൽ റാഷിദി ഇക്കാര്യം പറഞ്ഞത്.ധനസമാഹരണ നടപടിക്രമങ്ങളും അവയുടെ നിയന്ത്രണങ്ങളും സംബന്ധിച്ച സൂപ്പർവൈസറി ടീമംഗങ്ങളുടെ ചുമതലകൾ അവരെ ബോധ്യപ്പെടുത്തുന്നതിനായി ആണ് മന്ത്രാലയം യോഗം നടത്തിയത്.