അനധികൃതമായി കടത്താൻ ശ്രമിച്ച 2 ദശലക്ഷത്തോളം പുകയില പൊതികൾ പിടികൂടി

0
23

കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കണ്ടെയ്നറിൽ അനധികൃതമായി നടത്താൻ ശ്രമിച്ച രണ്ട് ദശ ലക്ഷത്തോളം പുകയില പൊതികൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഷുഐബ് തുറമുഖത്ത് വച്ചാണ് പിടികൂടിയത്.

കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ വിവരം അനുസരിച്ച്  ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്ലാസ് ഉപകരണങ്ങളുടെ  ചരക്കിൽ നിരോധിതവസ്തുക്കൾ അടങ്ങിയതായി അവർക്ക് വിവരം ലഭിക്കുകയായിരുന്നു . തുടർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെയ്നറിൽ നിന്നും ഇവ പിടികൂടിയത്. ജബൽ അലിയിൽ നിന്ന് വന്ന 40 അടി കണ്ടെയ്‌നറിൽ നിന്നാണ് 2 ദശലക്ഷം പുകയില അടങ്ങിയ കണ്ടെയ്‌നർ കണ്ടെത്തിയതെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.