ലോകത്തിലെ ഏറ്റവും ചൂടേറിയ 10 രാജ്യങ്ങളിൽ കുവൈത്തും

0
19

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ചൂടേറിയ 10 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തും ഇടം പിടിച്ചു. അറബ് രാജ്യങ്ങളിൽ നിന്ന് കുവൈത്തിനെ കൂടാതെ  ഇറാഖും, ഒമാനുമാണ്  പട്ടികയിലുള്ളത്.

ഭൂമിയിലെ ഏറ്റവും ചൂടേറിയ സ്ഥലം കുവൈത്തിലെ അൽ ജഹ്‌റയാണ്,  49.3 ഡിഗ്രി  സെൽഷ്യസ് ചൂട് രേഖപ്പെടുത്തി, ഒമാൻ ഫഹൂദിൽ 48 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി,

സൗദി അറേബ്യയിൽ ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിൽ എത്തുന്ന തരത്തിൽ ഉഷ്ണതരംഗം അനുഭവപ്പെടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, തെക്ക്-കിഴക്കൻ ഇറാഖിലെ അമര എന്ന നഗരത്തിൽ നിലവിൽ 50 ഡിഗ്രി സെൽഷ്യസ്  രേഖപ്പെടുത്തിയിട്ടുണ്ട്.

റിയാദ് ലെ, അൽ ഖാസിം, വടക്കൻ അതിർത്തി എന്നിവിടങ്ങളിൽ 45, 47 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെടുമെന്നും പ്രതീക്ഷിക്കുന്നു.