അയൽവാസിയുടെ വീട്ടിലെ തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ അഗ്നിശമന സേനാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: സൽമിയ ഫയർ സ്റ്റേഷനിൽ നിന്നുള്ള മേജർ അബ്ദുൽ അസീസ് അൽ ദവാസ്  ബയാനിലെ  തൻ്റെ      അൽവാസിയുടെ വീട്ടിൽ ഉണ്ടായ അഗ്നിബാധ അണയ്്ക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ പരിക്കുകളെ തുടർന്ന് മരണപ്പെട്ടു്.

അയൽവാസിയുടെ വീടിനോടു ചേർന്നുള്ള ഗാർഹിക തൊഴിലാളി യുടെ  താമസ സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. അത് ശമന സേനാ വിഭാഗങ്ങളുടെ അറിയിച്ചെങ്കിലും അവർ എത്തുന്നതിനു മുൻപായി അബ്ദുൽ അസീസ് അൽ ദവാസ് തീ അണക്കാൻ ശ്രമിക്കുകയുംം തുടർന്ന് പരിക്കേൽക്കുകയുംും ആയിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ ഉടനടി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിദേശകാര്യ മന്ത്രിയും, കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ്, അഗ്നിശമന വകുപ്പ് ഡയറക്ടറേറ്റ് ജനറൽ, ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ-മെക്രാദ്, ജനറൽ ഫയർ ഫോഴ്സിലെ  ജീവനക്കാരും അദ്ദേഹത്തിൻ്റെമരണത്തിൽ ദുഃഖം രേഖപ്പെടുുത്തി.