കുവൈത്ത് സിറ്റി: രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥരോട് രണ്ട് മാസത്തെ അവധിയെടുക്കാൻ ബന്ധപ്പെട്ട മന്ത്രിമാർ ഉത്തരവിട്ടതായി അൽ-ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു. സൂപ്പർവൈസറി റിപ്പോർട്ടുകൾ പ്രകാരം ഈ ഉദ്യോഗസ്ഥർ കാര്യക്ഷമമായി ജോലി നിർവഹിക്കുന്നില്ല എന്നും ഗുരുതരമായ ഭരണ ലംഘനങ്ങൾ നടത്തിയെന്നും റിപ്പോർട്ടിൽ പരാമർശിച്ച സാഹചര്യത്തിലാണിത്. ദേശീയ അസംബ്ലി പിരിച്ചുവിടുന്നതിന് മുമ്പ് പാർലമെന്ററി ഇടപെടലുകളിലൂടെ നടത്തിയ നിയമനങ്ങൾ ആണ് ഇതിൽ മിക്കവരുടെയും. പത്ര വാർത്തകനുസരിച്ച് ഈ ഉദ്യോഗസ്ഥരോട് വിരമിക്കാനോ രാജിവയ്ക്കാനോ ആവശ്യപ്പെട്ടുവെങ്കിലും ഇവർ വിസമ്മതിച്ചു. തുടർന്നാണ് ഇവരോട് അവധിയിൽ പോകാൻ നിർദ്ദേശിച്ചത്.