ബംഗ്ലാദേശ് പാർലമെൻറ് അംഗം ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ കടുത്ത ശിക്ഷ നൽകണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ

0
20

കുവൈത്ത് സിറ്റി : ബംഗ്ലാദേശ് പാർലമെൻറ് അംഗം കാസി ഷാഹിദുൽ ഇസ്ലാം പാപ്പൂൾ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ കൂടുതൽ കടുത്ത ശിക്ഷ വിധിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ.

കഴിഞ്ഞമാസം വിധി പറഞ്ഞ ഈ കേസിൽ പ്രതികൾക്ക് നാല് വർഷം തടവും 1.9 മില്യൺ ഡോളർ പിഴയുമാണ് വിധിച്ചത്. മനുഷ്യക്കടത്ത് ആരോപിച്ച് കുവൈത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ക്ലീനിംഗ് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷാഹിദിനെയും അറസ്റ്റ് ചെയ്തിരുന്നു.ഇവർക്കെതിരെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണങ്ങൾ പ്രോസിക്യൂഷൻ നടത്തിവരികയാണ്

ഓരോ വിദേശ തൊഴിലാളികളേയും കുവൈത്തിലേക്ക് എത്തിക്കുന്നതിനായി 3,000 ദിനാർ വരെ ഇയാൾ കൈപ്പറ്റി. വാഗ്ദാനം ചെയ്തതനുസരിച്ച് അവർക്ക് ജോലിയും വേതനവും നൽകിയില്ലെന്നും തട്ടിപ്പിന് ഇരയായ പലരും ആരോപിച്ചു. കൂടുതലും ബംഗ്ലാദേശിൽ നിന്നുള്ള തൊഴിലാളികളാണ് തട്ടിപ്പിന് ഇരയായത്,

പ്രമാദമായ മറ്റൊരു കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ മേജർ ജനറൽ മസെൻ അൽ ജറയെ കോടതി ശിക്ഷിച്ചു. മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കേസുകളിലാണ് ശിക്ഷിച്ചത് .