കുവൈത്തിലെ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കണമെന്ന ആവശ്യവുമായി ടൂറിസ്റ്റ് ഏജൻസികൾ

0
25

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിയന്ത്രണങ്ങളും ആരോഗ്യ നടപടികളും ലഘൂകരിക്കണമെന്ന ആവശ്യവുമായി  ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസ് സംഘടന.ലോകത്തിലെ ഏറ്റവും പ്രയാസകരമായ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പാക്കിയ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്് എന്ന്  ഫെഡറേഷൻ പറഞ്ഞു. രാജ്യത്തേക്ക് വരുന്ന പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വരുത്തിിയ നിയന്ത്രണമാണ് വിമാന ടിക്കറ്റ് നിരക്ക്് വർദ്ധനയ്ക്ക് കാരണമെന്നുംംം ഫെഡറേഷൻ ആരോപിച്ചു . പല രാജ്യങ്ങളിലേക്കും ഉള്ള യാത്ര നിയന്ത്രണങ്ങൾ എടുത്തു കളയുമ്പോഴും യാത്രക്കാരുടെ എണ്ണത്തിൽ ഉള്ള നിയന്ത്രണം തുടരുന്നത് ഒട്ടും ഗുണകരമാകില്ല എന്നാണ് സംഘടനയുടെെ അവകാശവാദം.

വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് ലോക രാജ്യങ്ങൾ‌ തങ്ങളുടെ വിമാനത്താവളങ്ങളും റിസോർട്ടുകളും അന്തർ‌ദ്ദേശീയ ടൂറിസത്തിനായി തുറന്നു നൽകി തുടങ്ങി.