അറബിക്കടലിലെ തീവ്ര ന്യൂനമർദം ചുഴലിക്കാറ്റായി മാറി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ശക്തിയായ മഴയും കാറ്റും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കണ്ണൂരില്‍നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്‍റെ സഞ്ചാരപാത. മണിക്കൂറിൽ 175 കിലോമീറ്റർവരെ വേഗംപ്രാപിക്കുന്ന അതിതീവ്ര ചുഴലിക്കാറ്റായിരിക്കും ടൗട്ടേ.
ഇന്നലെ ആരംഭിച്ച മഴ സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇന്നും തുടരുകയാണ് . കടലാക്രമണം രൂക്ഷമാണ്. ഇന്നും അതീവ ജാഗ്രത പാലിക്കാൻ സർക്കാർ ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്പാലക്കാടും തിരുവനന്തപുരവും ഒഴിച്ചുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.