ലാലേട്ടനും മമ്മുക്കയ്ക്കും പിറകെ ടോവിനോയ്ക്കും യുഎഇ ഗോൾഡൻ വീസ

0
29

യുവനടൻ ടൊവിനോ തോമസിനും യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് എമിഗ്രേഷൻ അധികൃതരിൽ നിന്ന് 10 വർഷത്തെ വീസ പതിച്ച പാസ്പോർട് നടൻ കൈപ്പറ്റി.കഴിഞ്ഞ ദിവസം മമ്മുട്ടിയും മോഹൻലാലും ഗോൾഡൻ വീസ നൽകിയിരുന്നു. മലയാളി കാലങ്ങളിൽ ആദ്യമായി ഇവർ ഇരുവർക്കും ആണ് ഗോൾഡൻ വിസ ലഭിച്ചത്.

യുഎഇ ഗോൾഡൻ വീസ ലഭിച്ചതിൽ അഭിമാനമുണ്ടെന്നു ടോവിനോ തോമസ് ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു. യുഎഇയുമായി ചേർന്ന് ഭാവിയിൽ കൂടുതൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും ടൊവിനോ പറഞ്ഞു.കലാരംഗത്ത് പ്രതിഭ തെളിയിച്ചവർക്കും നിക്ഷേപകർക്കും ഡോക്ടർമാർക്കും പഠന മികവു പുലർത്തുന്ന വിദ്യാർഥികൾക്കും അടക്കം വിവിധ മേഖലയിൽ ശ്രദ്ധേയരായവർക്കാണു യുഎഇ 10 വർഷത്തെ ഗോൾഡൻ വീസ നൽകുന്നത്.സർക്കാർ സേവന ദാതാക്കളായ ഇ ഫസ്റ്റ് ആണ് ടൊവിനോയ്ക്ക് ഗോൾഡൻ വീസ ലഭിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.