ട്രാക്ക് കുവൈത്ത്   യാത്രയയപ്പ് നൽകി 

0
29
കുവൈത്ത്  സിറ്റി : തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈറ്റ്  ( ട്രാക്ക്  )  25 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി  നാട്ടിലേക്ക് മടങ്ങുന്ന ട്രാക്കിന്റെ ചാരിറ്റി കൺവീനറും ജോയിന്റ് ട്രഷററുംമായ ജഗദീഷ് കുമാറിന് ട്രാക്ക്    കുവൈത്ത് യാത്രയയപ്പ് നൽകി.
നിലവിലെ സാഹചര്യത്തിൽ വിപുലമായ ഒരു യാത്രയയപ്പ് നടത്താൻ സാധിക്കാത്തതിനാൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട്  ട്രാക്ക്  പ്രസിഡൻറ് എം.എ. നിസ്സാം അധ്യക്ഷതവഹിച്ച ചടങ്ങിൽ ജഗദീഷ് കുമാറിനുളള ഉപഹാരം  ട്രാക്ക് ചെയർമാൻ പി. ജി.ബിനു കൈമാറി.
 വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ് , ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണൻ , കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹരി  പ്രസാദ് , നീരജ്, വനിതാവേദി പ്രസിഡന്റ് പ്രിയ രാജ് , വനിതാവേദി ആക്ടിംഗ് സെക്രട്ടറി സരിത ഹരി പ്രസാദ് , അബ്ബാസിയ   യൂണിറ്റ് കൺവീനർ പ്രദീപ് മോഹനൻ നായർ എന്നിവർ സംസാരിച്ചു .
ജഗദീഷ് കുമാറി മറുപടി പ്രസംഗം നടത്തി.
ജനറൽ സെക്രട്ടറി കെ. ആർ.ബൈജു സ്വാഗതവും ട്രഷറർ മോഹൻ കുമാർ നന്ദിയും പറഞ്ഞു.