ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘർഷം: 200 പേർ കസ്റ്റഡിയിൽ

0
19

ഡൽഹി: ഡൽഹിയിൽ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘർഷം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംഘർഷത്തിൽ 22 കേസുകൾ രജിസ്റ്റര്‍ ചെയ്യുകയും
200 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അക്രമത്തിന് പ്രേരിപ്പിച്ചെന്ന് ആരോപിച്ച് യോഗേന്ദ്ര യാദവിനെതിരെയും കേസ് എടുത്തിട്ടുണ്ട് ഉണ്ട്.

സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. ഫെബ്രുവരി ഒന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പാർലമെന്‍റ് ഉപരോധം അടക്കമുള്ള സമര പരിപാടികൾ എങ്ങനെ വേണമെന്ന കാര്യത്തിൽ യോഗം തീരുമാനമെടുക്കും.

300ലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റതായി ഡൽഹി പോലീസ് പറഞ്ഞു. കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേൽ ചെങ്കോട്ടയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.ടാക്ടർ മാർച്ചിനിടയിലെ സംഘർഷം സൃഷ്ടിച്ച വരെ ശിക്ഷിക്കണമെന്ന് ഭാരതീയ് കിസാന്‍ സഭ നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു. ചെങ്കോട്ടയിൽ പ്രതിഷേധിക്കാൻ ആലോചന ഇല്ലായിരുന്നുവെന്നും അക്രമത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നതിന് നേതൃത്വം നല്‍കിയ ദീപ് സിദ്ദുവിന്‍റെ ബിജെപി ബന്ധം ചര്‍ച്ചയാകുന്നു. നരേന്ദ്ര മോദി, അമിത് ഷാ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നു.