കുട്ടികളെ മുൻ സീറ്റിലിരുത്തണ്ട: കടുത്ത പിഴ ഈടാക്കാൻ യുഎഇ

0
38

ദുബായ്: കുട്ടികളെ മുന്‍സീറ്റിലിരുത്തിയുള്ള സഞ്ചാരം ഇനി വേണ്ട. ഇത്തരത്തിൽ വാഹനമോടിക്കുന്നവരെ പിടികൂടാൻ നടപടികൾ ഊർജിതമാക്കി യുഎഇയിലെ വിവിധ എമിറേറ്റുകള്‍. നിയമലംഘനം നടത്തിയാൽ 400 ദിർഹമാണ് പിഴ. ട്രാഫിക് നിയമലംഘനങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിന് പുറമെ നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനായി ജനങ്ങള്‍ക്ക് ബോധവത്കരണവും അബുദാബി, ദുബായ് പൊലീസ് ആരംഭിച്ചിട്ടുണ്ട്.

മുൻസീറ്റിലും പിൻസീറ്റിലും യാത്രക്കാർക്ക് സീറ്റ് ബെൽറ്റും നിർബന്ധമാണ്. യാത്രക്കാരുടെ സുരക്ഷ 40 മുതൽ 60% വരെ ഉറപ്പാക്കാൻ ഇത് മൂലം സാധിക്കുമെന്നാണ പഠനം. സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്ക് 400 ദിര്‍ഹമാണ് പിഴ. ഇതിനൊപ്പം ലൈസന്‍സിൽ നാല് ബ്ലാക് പോയിന്റും.