ഖൈതാനിൽ വാഹന പരിശോധന ;ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അഞ്ച് പ്രവാസികൾ അറസ്റ്റിൽ

0
25

കുവൈത്ത് സിറ്റി: ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ൻ്റെ ആഭിമുഖ്യത്തിൽ കുവൈത്തിൽ പല പ്രദേശങ്ങളിലായി വാഹന പരിശോധന കാമ്പയിൻ നടത്തി.ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ മേൽനോട്ടത്തിലായിരുന്നു ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ പരിശോധന. ഇതിൽ അഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തു.ഖൈത്താൻ മേഖലയിൽ 800 നിയമലംഘനങ്ങൾ പിടികൂടുകയും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കബാദ് മേഖലയിൽ നടത്തിയ പരിശോധനയിൽ 940 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി 100 വാഹനങ്ങൾ പിടിച്ചെടുത്തു.