TRAK ഓണം ഈദ് സംഗമം 2019 സംഘടിപ്പിച്ചു

0
22

 

*കുവൈറ്റ് : തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് ഓഫ് അസ്സോസിയേഷൻ കുവൈറ്റ് ( TRAK ) ഓണം ഈദ് സംഗമം 2019 നടത്തുകയുണ്ടായി. മാവേലി, ചെണ്ടമേളം, പുലികളി, താലപ്പൊരി എന്നിവയുടെ അകമ്പടിയോടെ കേരള തനിമ നിലനിർത്തിക്കൊണ്ടു ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു. തിരുവാതിര, വഞ്ചിപ്പാട്ട് , മാപ്പിളപ്പാട്ട്, നാടൻപാട്ട്, ഡാൻസ്, ഗാനമേള, സമ്പൽ സമൃദ്ധമായ ഓണസദ്യ എന്നിവയെല്ലാം ട്രാക്ക് ഓണാഘോഷ പരിപാടിക്കു തിളക്കമേകി. ട്രാക്ക് പ്രസിഡന്റ് ശ്രീ. വിധുകുമാറിന്റെ അധ്യക്ഷതയിൽ  കൂടിയ യോഗത്തിൽ ജനറൽ സെക്കട്ടറി ശ്രീ. എം എ നിസ്സാം സ്വാഗതം ആശംസിച്ചു, എംബസ്സി സെക്കൻഡ് സെക്കട്ടറി ശ്രീ. യൂ എസ് സിബി സാംസ്‌കാരിക സമ്മേളനം ഉൽഘടനം ചെയിതു. ഓണം ഈദ് സന്ദേശം നോർക്ക ഡയറക്ടർ ബോർഡ് അംഗം ശ്രീ.അജിത് കുമാർ നൽകുകയുണ്ടായി. അഡ്‌വൈസറി ബോർഡ് അംഗം ശ്രീമതി. ജെസ്സി ജയ്സൺ, ശ്രീ. Dr.ഷുക്കൂർ, വൈസ് പ്രസിഡന്റ് ശ്രീ. Dr.ശങ്കരനാരായണൻ, വനിതാ കൺവീനർ ശ്രീമതി. പ്രിയ കൃഷ്ണരാജ് എന്നിവർ ആശംസ അറിയിക്കുകയും, ട്രഷറർ ശ്രീ. ബൈജു നന്ദി പറയുകയും ചെയ്തു…*