തിരുവനന്തപുരം വിമാനത്താവളത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചു  TRAK നിവേദനം നൽകി..*

0
22
കുവൈറ്റ് : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള പലകാര്യങ്ങളിലും വളരെയേറെ അവഗണ നേരിടുകയാണ്. കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള പല വിമാനങ്ങളുടെയും സർവീസ് വെട്ടിച്ചുരുക്കുന്നു, മുൻകാലങ്ങളിൽ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ പ്രവർത്തനം പൂർണമായും ഇപ്പോൾ പ്രവർത്തനരഹിതമാണ്. അതോടൊപ്പം എയർപോർട്ട് ജീവനക്കാരുടെ മോശമായ സമീപനം, എയർപോർട്ട് പോർട്ടർമാരുടെ വളരെ രീതിയിലുള്ള കുറവ്, എയർപോർട്ടിൽ നിന്നും പുറത്തിറങ്ങാൻ വേണ്ടിയുള്ള മണിക്കൂറോളം ഉള്ള കാത്തുനിൽപ്പു, പ്രതീക്ഷിക്കാതെ കുത്തനെ ഉയരുന്ന ടിക്കറ്റ് നിരക്ക്, ലഗേജുകൾ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൾ നഷ്ടപ്പെടലുകൾ എന്നിങ്ങനെ പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിച്ചാണ് ഓരോ ദിവസവും പ്രവാസികൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കുവൈറ്റിന്റെ മണ്ണിൽ എത്തുന്നത്, അതുപോലെ ഉറ്റവരെ ഒരു നോക്ക് കാണുന്നതും..
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ തകർക്കാനുള്ള ഒരു ഗൂഢ ശ്രമം നടക്കുന്നുണ്ടോ എന്ന് TRAK സംശയിക്കുന്നു. തിരുവനന്തപുരം, കന്യകുമാരി, കൊല്ലം, പത്തനംതിട്ട ഒരു പരുതിവരെ ആലപ്പുഴ എന്നി ജില്ലകളിൽ ഉള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന രീതിയായിരുന്നു തിരുവനന്തപുരം എയർപോർട്ട്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്താൽ കുവൈറ്റിൽ നിന്നും തിരുവനന്തപുരത്തേക്കും  അവിടെ നിന്നും തിരിച്ചും നേരിട്ട് സർവീസ് നടത്തുന്ന കുവൈറ്റ് ഐർവേസ്‌ അല്ലാതെ മറ്റ് ഒരു വിമാനം പോലും നമുക്കില്ല. മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ചു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്ന പ്രവാസികൾക്ക് വളരെ വല്യരീതിയിലുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ അവഗണകൾക്കു എതിരേ ശക്തമായി പ്രതിക്ഷേധിച്ചുകൊണ്ടു തിരുവനന്തപുരം അസ്സോസിയേഷൻ TRAK ബഹു: മന്ത്രി. ശ്രീ. മുരളീധരനും, എംപി മാരായ ബഹു: ശ്രീ. N.K പ്രേമചന്ദ്രനും, ശ്രീ. ശശിതരൂരിനും നിവേദനം നൽകുകയും അടിയന്തരമായി നടപടികൾ സ്വീകരിക്കണം എന്നും ആവിശ്യപ്പെടുകയും ചെയ്തു.. മന്ത്രി ശ്രീ. മുരളീധരൻ, എംപി ശ്രീ. പ്രേമചന്ദ്രൻ, എംപി ശ്രീ. ശശിതരൂർ എന്നിവർ ശക്തമായ നടപടികൾ സ്വീകരിക്കാം എന്ന് TRAK നു ഉറപ്പു നൽകുകയും ചെയ്തു. അല്ലാത്ത പക്ഷം middle east യിലെ എല്ലാ പ്രവാസി സംഘടനകളെയും ചേർത്ത് നിർത്തിക്കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് TRAK നേതൃത്വം നൽകാനും തീരുമാനിച്ചു.. ഇതുമായി ബന്ധപ്പെട്ടു നിവേദനസംഘത്തിൽ  TRAK പ്രസിഡന്റ് ശ്രീ. വിധുകുമാർ, ജനറൽ സെക്കട്ടറി ശ്രീ. എം.എ നിസ്സാം, സുബാഷ് ഗോമസ്, ബൈജു, മോഹനൻ, രാധകൃഷ്ണൻ, ജഗദീഷ്, അനൂപ് എന്നിവർ ഉണ്ടായിരുന്നു…