കുവൈത്തും ഇന്ത്യയും തമ്മിലുള്ള വാണിജ്യ വിമാന സർവീസ് നിരോധനം മാർച്ച് 31 വരെ തുടരും

0
13

കുവൈത്ത്/ഡൽഹി: ഇന്ത്യൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) കുവൈത്തും ഇന്ത്യയും തമ്മിലുള്ള വാണിജ്യ വിമാന സർവീസ് നിരോധനം മാർച്ച് 31 വരെ തുടരുമെന്ന് അറിയിച്ചു.കോവിഡ് -19 വൈറസിന്റെ വ്യാപനം തടയുന്നതിനായി 2020 മാർച്ച് 23 ന് ഇന്ത്യ എല്ലാ യാത്രകളും നിർത്തിവച്ചതായ് പ്രഖ്യാപിച്ചിരുന്നു.നേരത്തെ ഏർപ്പെടുത്തിയ നിരോധനം ഫെബ്രുവരി 28 ന് അവസാനിക്കുമെങ്കിലും ഡിജിസിഎ ഇത് ഒരു മാസത്തേക്ക്കൂടെ നീട്ടി.
ഇത് ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾ സർവീസുകളെ ബാധിക്കില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറനുസരിച്ച് ഈ സർവ്വീസുകൾ തുടരും.കുവൈത്തും ഇന്ത്യയും തമ്മിൽ വാണിജ്യ വിമാന സർവീസുകൾ നിർത്തിവയ്ക്കുമ്പോൾ തന്നെ ഇന്ത്യയ്ക്കും 27 ഓളം രാജ്യങ്ങൾക്കും ഇടയിൽ ഉഭയകക്ഷി ബബിൾ കരാർ സ്ഥാപിച്ചിട്ടുണ്ട്.

കുവൈത്തും ഇന്ത്യയും ഏർപ്പെടുത്തിയിരിക്കുന്ന യാത്രാ നിയന്ത്രണങ്ങൾ ഇന്ത്യക്കാർക്ക് ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഏറെ ദുഷ്ക്കരമാക്കി.