ചികിത്സ ലഭിക്കാതെ പതിനൊന്നുകാരിയുടെ മരണം: പിതാവും ചികിത്സ നല്‍കിയ ഉസ്താദും അറസ്റ്റില്‍

0
17

കണ്ണൂര്‍: കണ്ണൂര്‍ സിറ്റി നാലുവയലില്‍ പതിനൊന്നുകാരി പനിബാധിച്ച് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്്റ്റില്‍. ചികിത്സ നല്‍കിയ ഉസ്താദ്, കുട്ടിയുടെ പിതാവ് സത്താര്‍ എന്നിവരാണ് അറസ്റ്റിലായത്. മനപ്പൂര്‍മല്ലാത്ത നരഹത്യ, അറിഞ്ഞ് കൊണ്ട് ചികിത്സ നല്‍കാതിരിക്കുക, ജുവനൈല്‍ ജസ്റ്റിസ് വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസ്.

കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെ മകള്‍ എം.എ. ഫാത്തിമ ഞായറാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ചെങ്കിലും കുട്ടിക്ക് ചികിത്സ നൽകാതെ ജപിച്ച് ഊതൽ നടത്തുകയായിരുന്നു.

പോസ്റ്റുമോർട്ടത്തിൽ ശ്വാസ കോശത്തിലെ അണുബാധയാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ചികിത്സ നിഷേധത്തിന് പൊലീസ് കേസെടുത്തു.