നാല് ജില്ലകളി ട്രിപ്പിള്‍ ലോക്ഡൗൺ

0
19

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ഡൗൺ നിലവില്‍ വന്നു. കോവിഡ് പ്രതിരോധ നടപടികളുടെെ ഭാഗമായാണ് തിരുവനന്തപുരം എറണാകുളം,തൃശ്ശൂര്‍ മലപ്പുറം ജില്ലകളിൽ ട്രിപ്പിള്‍ ലോക്ക് ഡൗൺ ഏർപ്പെടുത്തിിയത്.

ഇന്ന് മുതല്‍ 7 ദിവസമാണ് ട്രിപ്പിള്‍ ലോക്ഡൗൺ . ജില്ല അതിര്‍ത്തികളിലും, നഗരാതിര്‍ത്തികളിലും പ്രവേശിക്കുന്നതിനും, പുറത്ത് കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. മരുന്നുകടകള്‍, പെട്രോള്‍ പമ്പുകൾ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും. പത്രം,പാല്‍ എന്നിവ രാവിലെ 8 മണിക്ക് അകം വിതരണം പൂര്‍ത്തിയാക്കണം എന്നാണ് നിർദേശം .അവശ്യസര്‍വ്വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തിരിച്ചറിയൽ രേഖ കാണിച്ചും, വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ക്ക് ഓൺലൈൻ പാസ് വാങ്ങിയും യാത്ര ചെയ്യാം

ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണി​ല്‍ ബാ​ങ്കു​ക​ള്‍ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലും സ​ഹ​ക​ര​ണ​ബാ​ങ്കു​ക​ള്‍ തി​ങ്ക​ൾ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും പ​ത്തു മു​ത​ല്‍ ഒ​ന്നു വ​രെ​മാ​ത്രം കു​റ​ഞ്ഞ ജീ​വ​ന​ക്കാ​രു​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്.

മ​റ്റു ജി​ല്ല​ക​ളി​ല്‍ എ​ല്ലാ ബാ​ങ്കു​ക​ളും തി​ങ്ക​ൾ, ബു​ധ​ന്‍, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍ സു​ഗ​മ​മാ​ക്കാ​ന്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ബാ​ങ്കു​ക​ള്‍ ഒ​രു പോ​ലെ പ്ര​വ​ര്‍​ത്തി​ക്കേ​ണ്ടി​വ​രു​ന്ന​തി​നാ​ലാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.