നാളെ മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം

0
31

കൊച്ചി: ബുധനാഴ്ച അർധരാത്രി മുതൽ സംസ്ഥാനത്ത് മൺസൂൺ കാല ട്രോളിംഗ് നിലവിൽവരും. 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് ജൂലൈ 31 നാണ് അവസാനിക്കുക.പരമ്പരാഗതരീതിയിൽ മത്സ്യബന്ധനം നടത്തുന്നതിന് തടസ്സങ്ങളില്ല. യന്ത്രവത്കൃത ബോട്ടുകൾ ഇക്കാലയളവിൽ കടലിൽ പോകുവാനോ മത്സ്യബന്ധനം നടത്താനോ പാടില്ല.നിരോധനം ലംഘിക്കുന്ന ബോട്ടുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരമ്പരാഗതരീതിയിൽ മത്സ്യബന്ധനം നടത്തുന്നതിന് തടസ്സങ്ങളില്ല. വലിയ വള്ളങ്ങള്‍ക്കൊപ്പം ഉപയോഗിക്കുന്ന കരിയര്‍ വള്ളങ്ങള്‍ക്കും നിയന്ത്രണമുണ്ട്. അതേസമയം, തൊഴില്‍രഹിതരായവര്‍ക്ക് സൗജന്യ റേഷനുപുറമെ ഇത്തവണ 1200 രൂപ നല്‍കാനും നടപടിയായി.