ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍-ജോദ്പുര്‍ ദേശീയ പാതയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് ബസ് പൂര്‍ണമായും കത്തിയമര്‍ന്നു.
രാവിലെ പത്ത് മണിയോടെ സംഭവം. തെറ്റായ ദിശയില്‍ നിന്ന് വന്ന ട്രക്ക് ബസ്സിനെ ഇടിക്കുകയായിരുന്നു. തുടർന്ന് ബസില്‍ തീപടര്‍ന്നുപിടിച്ചു.
പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിച്ചു. പൊള്ളലേറ്റ 22 യാത്രക്കാർ ബാർമർ ജില്ലയിലെ ബലോത്രയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.