കുവൈത്ത് സിറ്റി: ബദർ അൽ സമാ മെഡിക്കൽ സെന്ററുമായി സഹകരിച്ച് തുളു കൂട്ട കുവൈത്ത് പുതുവത്സര കലണ്ടർ പുറത്തിറക്കി.
മെഡിക്കൽ സെൻററിൻ്റെ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ടികെകെ മാനേജ്മെൻറ് ചടങ്ങിലെ മുഖ്യ അതിഥിയും ബദർ അൽ സമാ മെഡിക്കൽ സെൻ്ററിലെ ഹെഡ് നഴ്സുസുമായ ഡെബി മോണ്ടെറോയ്ക്ക് ആദ്യ പതിപ്പ് കൈമാറി.
ടികെകെ ബദർ അൽ സമയ്ക്ക് എന്നും നൽകിയ നിരുപാധിക പിന്തുണയ്ക്ക് ഡെബി തന്റെ പ്രസംഗത്തിൽ നന്ദി അറിയിച്ചു. 900 ടി.കെ.കെ അംഗങ്ങൾക്കിടയിൽ പുതിയ കലണ്ടർ വിതരണം ചെയ്യും.