കൊറോണ വൈറസ് വകഭേദങ്ങളുടെ അതിവ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ത്യ ബംഗ്ലാദേശ്, ബ്രസീൽ, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള നേരിട്ടുള്ള വിമാന സർവ്വീസുകള്‍ നിർത്തിവച്ചതായി തുർക്കി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 14 ദിവസത്തിനകം ഈ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് വരുന്നവർ 72 മറിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കുകയും 14 ദിവസം ക്വാറന്ർറയിന് അനുഷ്ഠിക്കുകയും വേണം എന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പാകിസ്താനിൽ നിന്നും അഫ്ഗാനിൽ നിന്നും വരുന്നവരും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം